Dec 30, 2007
പുതുവത്സരാശംസകള്‍ .... 2008
Dec 24, 2007
"ക്രിസ്തുമസ്" ആശംസകള്‍
ക്രിസ്തുമസ് ആഘോഷിക്കാന്‍ വിധി ഇല്ലാത്ത ഒരു ഗള്‍ഫുകാരന്റെ "ക്രിസ്തുമസ്" ആശംസകള്‍.
നാളെ എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ ഒഫീസില് ഇരിക്കുകയായിരിക്കും. പക്ഷെ മനസ്സു കൊണ്ടു ഞാനും നാട്ടില്‍ പോകും.
പണ്ടൊക്കെ കരോളിനു പോയത് പോലെ തന്നെ ഞാനും മനസ്സു കൊണ്ടു യാത്ര ചെയ്യും.
പണ്ടൊക്കെ ലാതിരി, പൂത്തിരി, ഓലപ്പടക്കം, കൊടചക്രം, പൂക്കുറ്റി, പാമ്പ് പടക്കം, തിരിപ്പടക്കം ഒക്കെ കത്തിച്ചത് പോലെ ഞാനും മനസ്സു കൊണ്ടു ഇതെല്ലം ചെയ്യും...
പറ്റിയാല്‍ ഇന്നു രാത്രി അബു ദാബി പള്ളിയില്‍ പാതിരാ കുറുബാന കൂടും.
ഒന്നും മറക്കാന്‍ മനസ്സു അനുവദിക്കില്ലല്ലോ.
എവിടെ ആയാലും ഞാന്‍ ഞാന്‍ അല്ലാതാകില്ലല്ലോ. ... എനിക്കതിനാവില്ലല്ലോ...
ആദ്യമായും അവസാനമായും നമ്മള്‍ മലയാളികള്‍ അല്ലെ? വിഷുവും, ഓണവും ,റമസാനും, ക്രിസ്തുമസും, ഈസ്ടറും, ഈദും എല്ലാം നമുക്ക് ഒരുപോലെ അല്ലെ ? ...
അതെ...അല്ലെങ്കില്‍ ആകണം... എങ്കിലേ നമ്മള്‍ നല്ല മലയാളികള്‍ ആകുകയുള്ളൂ... നമ്മള്‍ നല്ല മനുഷ്യര്‍ ആകുകയുള്ളൂ.... ശരിയല്ലേ ? ഒരിക്കല്‍ കൂടി "ക്രിസ്തുമസ്" ആശംസകള്‍....