May 27, 2009

കൊടുങ്കാറ്റിലും വിവേചനമോ?

അമേരിക്കയില്‍ വന്നാല്‍ കത്രീന, റീത്ത, മെലിസ.....

ഇന്ത്യയില്‍ വന്നാല്‍, അയില, മത്തി... ഇതെന്താ ഇങ്ങനെ ?

വ്യക്തമായ വിവേചനമല്ലേ ഇത്....

X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X
പശ്ചിമ ബംഗാളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റില്‍വളരെയധികം ജീവഹാനിയുണ്ടായി, ആയിരങ്ങള്‍ ഭവന രഹിതരായി, ദുരിതങ്ങള്‍ ഒട്ടനവധി. എന്റെ അനുശോചനങ്ങള്‍.

May 26, 2009

വായനാലിസ്റ്റ്

എന്റെ വായനാലിസ്റ്റ് .. ..ഇവിടെ കാണൂ...

എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം.

May 13, 2009

മന്ത്രി സുധാകരന്റെ തമാശ.

പിന്നെയും മന്ത്രി സുധാകരന്റെ തമാശ. കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധന്‍ സി.പി.എം സെക്രട്ടറി ശ്രീ പിണറായി വിജയന്‍ ആണെന്ന് സുധാകരന്‍ മന്ത്രി പ്രസ്ഥാവിച്ചിരിക്കുന്നു എന്ന് മനോരമയില്‍ കണ്ടു. ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.


കാരണം, അപ്പോള്‍ പിന്നെ ഞാന്‍ ആരാ?

അദ്ദേഹം എന്നേക്കാള്‍ സത്യസന്ധനാണെന്നതിന് എന്ത് തെളിവാ ഉള്ളത്?

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍