ഹേ മനുഷ്യാ..
നിങ്ങളില്‍ ഞാന്‍ എന്നെക്കാണുന്നു..
ഒരിക്കല്‍ ഈ മണല്‍ക്കാട്ടില്‍ ഞാനും അലഞ്ഞു....
അകലെക്കാണുന്ന മരുപ്പച്ചകള്‍ തേടി.....
ഒരിറ്റു വെള്ളം അതില്‍ നിന്നും കുടിക്കാന്‍....
തീരാത്ത ദാഹത്തോടെ അലയും നിങ്ങളെപ്പോലെ...
ഹേ മനുഷ്യാ..
നിങ്ങളില്‍ ഞാന്‍ എന്നെക്കാണുന്നു.
നിന്‍ മിഴിയിലെ പ്രത്യാശ എന്നിലും ഉണ്ടായിരുന്നു..
തളരാതെ മുന്നേറാന്‍ മനക്കരുത്തേകി..
ഒരിക്കലണയുന്ന തീരവും തേടി..
എന്റെ മുന്‍ഗാമിയെ പോലെ ഞാനും നടന്നു..
ഹേ മനുഷ്യാ..
നിങ്ങള്‍ ഞാന്‍ തന്നെയാകുന്നു...
തീരത്തിലെത്താന്‍ എന്‍ നിഴലായി മാറൂ...
നിങ്ങളും ആ ദാഹജലം കുടിക്കും...
ഊര്‍ജ്ജം നുകര്‍ന്നു നീ താനേ ഗമിക്കും
മറ്റൊരു വിജയത്തിനായ് എന്നെപ്പോലെ..
ഹേ മനുഷ്യാ..
അപ്പോഴും മറക്കാതിരിക്കുക...
ഒരിക്കല്‍ നീയും മണല്‍ക്കാട്ടില്‍ അലഞ്ഞ കഥ...
പുറകോട്ട് തിരിഞ്ഞു നോക്കു...
അപ്പോള്‍ കാണാം നിന്റെ പിന്‍ഗാമിയെ...
മറക്കാതെ അവനും വഴി കാട്ടിയാവുക....
ഹേ മനുഷ്യാ.. അപ്പോള്‍ നീ ഞാനായി മാറും..
തീരത്തിലെത്തിയ യഥാര്‍ത്ഥ പിന്‍ഗാമി...
May 12, 2007
പിന്‍ഗാമി.....
Subscribe to:
Post Comments (Atom)
6 comments:
ഹേ മനുഷ്യാ..
നിങ്ങളില്‍ ഞാന്‍ എന്നെക്കാണുന്നു..
ഒരിക്കല്‍ ഈ മണല്‍ക്കാട്ടില്‍ ഞാനും അലഞ്ഞു....
‘’‘’‘’
ഇതൊരു കവിതയാണൊ എന്നൊന്നും ചോദിക്കരുത്...ഇതും ഒരു കവിത...എന്നെ എനിക്കു തോന്നിയുള്ളു..
നല്ല സദുദ്ദേശമുള്ള ഒരു കവിത
സ്വാഗതം
കവിതയും അതിലെ സന്ദേശവും വളരെ ഇഷ്ടപ്പെട്ടു.
qw_er_ty
നല്ല ചിന്തകള്‍ അനില്‍.
അനില്‍ നല്ല ചിന്ത... സ്വാഗതം സുഹൃത്തേ.
തറവാടി,വല്യമ്മായി,മുസാഫിര്‍,ഇത്തിരിവെട്ടം...എല്ലാവര്‍ക്കും നന്ദി... 9 വര്‍ഷം മുമ്പ് ദുബായില്‍ മിര്‍ദിഫ് ഏരിയായില്‍ (ഇന്നത്തെ മിര്‍ദിഫ് അല്ല)മണല്‍ കാട്ടില്‍ കുറെ നടന്നതിന്റെ ഓര്‍മയാണിത് ...
Post a Comment