Jun 3, 2007

പ്രിയസഖി...

വെള്ളി നിലാവിന്‍ നറുവെളിച്ചത്തില്‍
കണ്ണോട് കണ്‍പാര്‍ത്ത്‌ നാമിരുന്നു
കുളിര്‍കാറ്റില്‍ ഇളകുന്ന വള്ളികളപ്പോള്‍
കളിയാക്കി നോക്കി ചിരിച്ചിരുന്നു.

തീവണ്ടി യാത്രയില്‍ പിന്നൊരിക്കല്‍
മൂവന്തി നേരത്തടുത്തിരുന്നു
ആരോരുമില്ലാത്ത കൂപ്പയില്‍ വച്ചുഞാന്‍
നിന്‍ കവിള്‍ത്തട്ടിലൊരുമ്മ വച്ചു..

കാലങ്ങള്‍ നീങ്ങവെ നീയെന്റെ ഭാഗമായ്‌
ലോലമാം സ്‌നേഹത്തിന്‍ പര്യായമായ്‌
എന്നിലെ ജീവ കണങ്ങള്‍ക്കു നീ
മാതൃത്വമേകി നിന്‍ ജീവനാക്കി.

മാനസ രാജ്യത്തെ റാണിയായ്‌ നീയെന്നും
എന്‍കൂടെ വാഴുക പ്രാണസഖി......

9 comments:

അനില്‍ശ്രീ... said...
This comment has been removed by the author.
അനില്‍ശ്രീ... said...

എന്റെ പ്രിയ സഖി ...മറ്റൊരു പതിനാലു വരികള്‍..

സഹിക്കുക.... സഹകരിക്കുക....തെറ്റുകള്‍ തിരുത്തുക

ശ്രീ said...

അനില്‍‌...
നന്നായിട്ടുണ്ട്....
ഇനിയുമെഴുതൂ...

ശ്രീ

അനില്‍ശ്രീ... said...

നന്ദി ശ്രീ.....
ഇനിയും ശ്രമിക്കാം.....

വല്യമ്മായി said...

നന്നായിട്ടുണ്ട്,ഇനിയുമെഴുതുക,എഴുതി കഴിഞ്ഞ് കുറച്ച് തവണ ചൊല്ലി നോക്കിയാല്‍ മാറ്റിയെഴുതി മനോഹരമാക്കാന്‍ കഴിയും.ആശംസകള്‍

മുസ്തഫ|musthapha said...

പ്രിയസഖിയോടുള്ള സ്നേഹം പകര്‍ത്തിവെച്ചിരിക്കുന്ന വരികള്‍ - അനില്‍ ശ്രീ നന്നായിട്ടുണ്ട്.

അനില്‍ശ്രീ... said...

വല്യമ്മായി, ഉപദേശത്തിനു നന്ദി. ഇനി ശ്രദ്ധിച്ചോളാം... ഇത് നേരിട്ട് റ്റൈപ് ചെയ്തതാണു... ആകെ രണ്ട് പ്രാവശ്യമേ വായിച്ചുള്ളു...എഴുതുമ്പോഴും, പിന്നെ എഴുതി കഴിഞ്ഞും....

അഗ്രജാ,,,,എന്റെ മനസ്സിലെ കാര്യം തന്നെയാ എഴുതിയത്.... നന്ദി..

Rasheed Chalil said...

അനില്‍ശ്രീ നന്നായിരിക്കുന്നു.

കനല്‍ said...

കൊള്ളാം ട്ടോ വിരുതനാണു താന്‍

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍