വൈദ്യുതി കടത്തി വിട്ടാല്‍ വെള്ളത്തിന് എന്തു സംഭവിക്കും? വെള്ളത്തില്‍ കൂടി വൈദ്യുതി കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും. അത് പുസ്തകത്തില്‍. ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നല്ലേ പ്രമാണം .
ഇനി ഇതിന്റെ യഥാര്‍ത്ഥ ഉത്തരം കേള്‍ക്കൂ.. ലളിതം.
കുറച്ച് പുക വരും.
ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും.
വീട്ടിലെ ഫ്യൂസ് അടിച്ചു പോകും.
പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.
ഇതൊക്കെ ഞാന്‍ എങ്ങനെ അറിഞ്ഞു എന്നെല്ലേ? അതാണ് നമ്മുടെ ജിജ്ഞാസ എന്ന പ്രതിഭാസത്തിന്റെ ഒരു പരിണിത ഫലം. അറിയാനുള്ള ആഗ്രഹത്തെ ജിജ്ഞാസ എന്നു പറയുന്നു. മനുഷ്യ മനസ്സില്‍ അടിക്കടി ഉണ്ടാകുന്ന ഒരു പ്രക്രിയ ആണിത്. ഇതില്ലാത്ത മനസ്സിന് എന്തോ കുഴപ്പം ഉണ്ടെന്ന് കൂട്ടിക്കൊള്ളു.
പറഞ്ഞു വന്നത്, വെള്ളത്തിന് മഞ്ഞക്കളര്‍ ആകുന്ന കാര്യം. അഞ്ചില്‍ ആണോ ആറില്‍ ആണോ എന്നറിയില്ല, അന്നെപ്പോഴോ ടീച്ചര്‍ പഠിപ്പിച്ചു " വെള്ളത്തില്‍ കൂടി കരണ്ട് കടത്തി വിട്ടാല്‍ അത് ഹൈഡ്രജനും ഓക്സിജനും ആയി വിഘടിക്കും" എന്ന്. പക്ഷേ സ്കൂളില്‍ അതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ആ പരീക്ഷണം കാണിച്ചു തന്നില്ല. അത് ടീച്ചറിനു പറ്റിയ തെറ്റ്.
പക്ഷേ ആ മുകളില്‍ പറഞ്ഞ സാധനം 'ജിജ്ഞാസ' നമ്മെ വിട്ടു പിരിയില്ലല്ലോ. അത് എന്നോട് തന്നെ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു, ഇതൊന്നു പരീക്ഷിക്കണം .. പരീക്ഷിക്കണം എന്ന്. അങ്ങനെ ഒരു ദിവസം നമ്മള് പരീക്ഷണത്തിനായി തിരഞ്ഞെടുത്തു.ആര്‍ക്കും ചെയ്തു നോക്കാവുന്ന പരീക്ഷണം ആണ്.
ഈ പരീക്ഷണം നടത്താന്‍ വേണ്ട സാധനങ്ങള്‍
1. ഒരു ഗ്ലാസ്സ്
2. അഞ്ച് ആറടി നീളത്തില്‍ രണ്ട് വയറ് കഷണം
3. ഒരു സോക്കറ്റ്.
ആദ്യമായി ഗ്ലാസ്സില്‍ വെള്ളം നിറച്ച് , അതിലേക്ക് കയ്യില്‍ ഇരിക്കുന്ന വയറിന്റെ ഒരറ്റം ഇറക്കി വയ്ജണം. രണ്ട് വയറുകള്‍ തമ്മില്‍ കൂട്ടി മുട്ടാതെ നോക്കണം. (കൂട്ടി മുട്ടിയാല്‍ പരീക്ഷണത്തിന് റിസല്‍റ്റ് കിട്ടാതെ വരും). അതു പോലെ വയറിന്റെ അറ്റത്ത് ഒരു സെന്റി മീറ്ററോളം ഇന്സുലേഷന് മാറ്റിയിരിക്കണം. ഇനി രണ്ടാമത്തെ അറ്റം പ്ലഗ് സോകറ്റിലേക്ക് കടത്തി വയ്ക്കണം. ഇപ്പോള്‍ പരീക്ഷണം നടത്താന്‍ ഉള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ അസിസ്റ്റന്റ് ആയി നിര്‍ത്തി "കൗണ്ട് ഡൗണ്‍" ആരംഭിക്കാം. പ്രത്യേകം ശ്രദ്ധിക്കുക, ഗ്ലാസ് മാക്സിമം അകലത്തില്‍ വയ്ക്കണം. കൗണ്ട് ഡൗണ്‍ തീരുമ്പോള്‍ സ്വിച്ച് ഓണ്‍ ചെയ്യാം. അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പ്രതിഭാസങ്ങള്‍ സംഭവിക്കും.
കുറച്ച് പുക വരും - അത് ഗ്ലാസ്സിന്റെ മുകള്‍ ഭാഗത്ത് കാണപ്പെടും. (ഗ്ഗ്ലാസ്സ് പൊട്ടിയിട്ടില്ലെങ്കില്‍ മാത്രം)
ചെറിയൊരു പൊട്ടിത്തെറി കേള്‍ക്കും. (അത് എവിടെ നിന്നാണെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല. അറിയുന്നവര്‍ പറഞ്ഞു തരണം. )
വീട്ടിലെ ഫ്യൂസ് അടിച്ചു പോകും - അന്നൊക്കെ ഫ്യൂസ് മാത്രമേ പോയിരുന്നുള്ളൂ, ഇന്ന് ELCB, MCB തുടങ്ങി എല്ലാ ഇന്തപ്പനാടിയും പോകുമായിരിക്കും.
പിന്നെ വെള്ളം മഞ്ഞക്കളര്‍ ആയി മാറും.
വെള്ളം എങ്ങനെ മഞ്ഞക്കളര്‍ ആയി? ഓക്സിജന്റെ കളര്‍ ആണോ, അതോ ഹൈഡ്രജന്റെയോ? അതെന്നെ അന്ന് തൊട്ട് അലട്ടുന്ന ഒരു കാര്യമാണ്. (ഇതും അറിയുന്നവര്‍ പറഞ്ഞു തരണം. )
ഓര്‍മ്മപ്പെടുത്തല്‍
ഈ പരീക്ഷണം നടത്തുമ്പോള്‍ അച്ചന്, അമ്മ എന്നിവര്‍ വീട്ടില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ വീണ്ടും ചില ഒച്ചകള്‍ കൂടി കേള്‍ക്കുന്നതായിരിക്കും. അത് കേള്‍ക്കാന്‍ ചിലപ്പോള്‍ കൂടെ അസിസ്റ്റന്റ് ആയി നില്ക്കുന്ന അനിയനോ അനിയത്തിയോ കാണില്ല. നമ്മള് തനിയെ കേള്‍ക്കണം.
Jun 2, 2008
എന്റെ സത്യാന്വേഷണ പരീക്ഷണം, വൈദ്യുതി - വെള്ളം
Subscribe to:
Post Comments (Atom)
14 comments:
ഹാ ഹാ ഹാ :-)
അപ്പം ഭാര്യേം മക്കളും ഒണ്ടെങ്കി കൊഴപ്പമില്ല അല്ലെ? :-)
ഹെന്റെ മാഷേ...
അപ്പോ ഇത്തരം പോക്രിത്തരങ്ങള്‍ കാണിച്ചിട്ടുള്ളവര്‍ എന്നെ കൂടാതെ വേറെയും ഉണ്ടായിരുന്നല്ലേ?
ഒരു കമ്പനിയായി. വേറെ ആരൊക്കെ ഇനി വരാനുണ്ട്???
;)
ഇന്നലെ ഇത് മൂന്ന് പ്രാവശ്യം പോസ്റ്റ് ചെയ്തു. ഒരു അഗ്രിഗേറ്ററിലും വന്നില്ല. അപ്പോള്‍ ഇത് എടുത്ത് വേറെ ബ്ലോഗില്‍ ഇടം കരുതി ഇന്നു രാവിലെ വന്നപ്പോള്‍ ദേ കിടക്കുന്നു അഗ്രിഗേറ്ററില് ഒക്കെ, ഇതെന്തു കഥ. എന്തുമാകട്ടെ, ഇതും ഒരു പരീക്ഷണം.
ശ്രീവല്ലഭാ.. ഇത് കുട്ടികള്‍ക്കുള്ള പരീക്ഷണം ആണെന്നറിയില്ലേ? എങ്കിലും പ്രായം ആയ സ്ഥിതിക്ക് അസിസ്റ്റന്റ് ആയി ഭാര്യയെ നിര്‍ത്തുന്നത് നല്ലതാ. പക്ഷേ പൊട്ടിത്തെറി കേള്‍ക്കുമ്പോള്‍ ഓടരുത് എന്ന് മുന്നറിയിപ്പ് കൊടുക്കണം
ശ്രീ, ഇതൊക്കെ ഒരു സാമ്പിള്‍ മാത്രം. 'കാപ്പിക്കമ്പ് ' അറിയുമോ? ഇല്ലെങ്കില്‍ അറിയണം , അതു കൊണ്ടുള്ള അടിയുടെ ചൂട് അറിയണം. അതൊക്കെ എനിക്കറിയാം. ആഹാ...എന്താ സുഖം..
ഹ ഹ. മാഷേ... അടിയുടെ കാര്യവും പറയാതിരിയ്ക്കുകയാവും ഭേദം... ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്. പിന്നെ, അച്ഛനു ദേഷ്യം വന്നാല്‍ കാപ്പിക്കമ്പൊന്നും തിരയാന്‍ മിനക്കെടാറില്ല. കയ്യില്‍ കിട്ടുന്നതെന്തായാലും അതങ്ങ് പ്രയോഗിയ്ക്കും...
:)
ഇതാ എന്റെ വക ഒന്ന് രണ്ട്
ങും..ങും.....
ഒരോരോ ഹലാക്കിന്റെ പരീക്ഷണവും നടത്തി, നല്ലോര് ഗ്ലാസും പൊട്ടിച്ച്, വീട്ടിലെ ഫ്യൂസും കത്തിച്ച്, ആകെപ്പാടെ നാശകോശമാക്കിയ വകയില്‍ അനില്‍ശ്രീയുടെ ഭാര്യ:
“ഹേ മനുഷ്യാ, നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ? രാവിലെത്തന്നെ ഒരോ പരീക്ഷണവും കൊണ്ട് ഇറങ്ങിക്കോളും, മനുഷ്യനെ മെനക്കെടുത്താന്‍..&*^&^&%&..!“
എന്ന് “പൊട്ടിത്തെറിച്ച” ശബ്ദമല്ലേ അനില്‍ശ്രീ ഇയാളുടെ വീട്ടില്‍ കേട്ടത്?
അല്ല, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.!! പരീക്ഷണം അടുക്കളയില്‍ വച്ച് നടത്തിയതും പോരാ, ഗ്ലാസ് പൊട്ടിച്ചതും പോരാ, പ്ലാസ്റ്റിക്ക് ഡബ്ബയില്‍ ഇട്ട് വെക്കാനായി തുറന്ന് വച്ച ‘മഞ്ഞള്‍പൊടി പാക്കറ്റിന്റെ’ മുകളിലൂടെ ഗ്ലാസിലെ വെള്ളം മറിഞ്ഞതും പോരാ, അതുമൂലം വെള്ളത്തിന്റെ നിറം മഞ്ഞയായപ്പോ ‘യുറേക്കാ യുറേക്കാ.. മഞ്ഞവെള്ളം മഞ്ഞവെള്ളം’ എന്ന് അലറിയാല്‍, ഭാര്യ പൊട്ടിത്തെറിക്കുക മാത്രമല്ല, ചിലപ്പോ ഉലക്കയെടുത്ത് തലക്കിട്ടൊന്ന് തന്നു എന്നും വരും... അപ്പോള്‍ പുകപോകുന്നത് അനില്‍ശ്രീയുടെ ചെവിയിലൂടെയായിരിക്കും...
പറഞ്ഞില്ലാന്ന് വേണ്ട... ഞാന്‍ പോണു... :-)
ഈ അഭിലാഷ് എന്ന കശ്മലന് എന്റെ മുഖത്ത് "മഞ്ഞള്‍' വാരിത്തേക്കാന്‍ വേണ്ടി ഇട്ട കമന്റാണ് എന്ന് ഞാന്‍ സംശയിക്കുന്നു. കാരണം ഞാന്‍ ഈ പരീക്ഷണം നടത്തിയത് എന്റെ കല്യാണത്തിന് മുമ്പാണ്. ഇതില്‍ എന്റെ ഭാര്യയ്ക് ഒരു റോളുമില്ല. മാത്രമല്ല മഞ്ഞള്‍പ്പൊടി ആ പരിസരത്തൊന്നും ഇല്ലായിരുന്നു എന്നും ഞാന്‍ അടിവര ഇട്ടു പറയുന്നു.
വല്യമ്മായി, ഞാനും ഇലെക്ട്രിക്കല്‍ എടുത്താല്‍ മതിയായിരുന്നു അല്ലേ? എന്തു ചെയ്യാം സിവില്‍ ആയിപ്പോയി. അല്ലെങ്കില്‍ ഞാന്‍ എവിടെ എത്തിയേനെ ??
അനിലേ, ഞാനിതിന്നാ കണ്ടത് :-).. അപകടകരം. അപകടകരം!!
ഇതു ഞാന്‍ പണ്ട് കോളജില്‍ പഠിച്ചപ്പോള്‍ സ്വയം ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയപോലെയുണ്ട്
അനിലന്‍ ഭായി..
മുന്‍കരുതലുകള്‍ പറഞ്ഞത് നന്നായി. ഇതുപോലെ ഞാനും ഒരു പരീക്ഷണം നടത്തീട്ടുണ്ട്...
ടീച്ചര്‍ പറഞ്ഞു ഒരു ഇരുമ്പു കക്ഷണത്തില്ക്കൂടി വൈദ്യുതി കടത്തിവിട്ടാല്‍ ആ ഇരുമ്പു കഷണം ആ സമയം കാന്തമായിത്തീരുമെന്ന്.
നമുക്ക് പരീക്ഷിക്കാം. ആദ്യം ഒരു ആണി എടുക്കുക അതില്‍ ചുരുളുകളായി ഒരു വയര്‍ ചുറ്റുക (ഇന്സുലേഷന് കളയണമെന്ന് പറയുന്നില്ല) എന്നിട്ട് ആ വയറില്‍ക്കൂടി വൈദ്യുതി കടത്തിവിടുക. ഇപ്പോള്‍ നമുക്കു കാണാം ആ ആണി ഒരു കാന്തമായി പ്രവര്‍ത്തിക്കുന്നത്... ഇത് ഞാന്‍ ചെയ്തു എന്നിട്ട് കാന്തമായൊ എന്നു പരിശോധിക്കാന്‍ വേറൊരു ആണി അതില്‍ മുട്ടിച്ചു.. ചെവിക്കല്ലു നോക്കി അച്ഛന് അടിച്ചതാണെന്നാണ് ആദ്യം തോന്നിയത്..!!!! കാന്തം ഉണ്ടാക്കാന്‍ പോയിട്ട് രണ്ടു മൂന്നു ദിവസത്തേക്ക് കൈയ്യിനൊരു കട്ടയ്പ്പായിരുന്നു പരീക്ഷണത്തിലൂടെ ലഭിച്ചത്. അതില്‍പ്പിന്നെ നമുക്കു നോക്കാം എന്ന കാര്യങ്ങള്‍ നോക്കീട്ടില്ല പരീക്ഷിച്ചിട്ടില്ല.
അഭിലാഷം എത്ര ലൈവ് ആയി പറഞ്ഞു..ഒരു ചെറുകൈയ്യടി അഭിലാഷത്തിന്..!
ഹി ഹി , അപ്പൊ നിങ്ങളാരും ഞാന്‍ ചെയ്ത പരീക്ഷണം അറിഞ്ഞിട്ടില്ല. AC യും DC യും ഒക്കെ വല്യ പുസ്തകത്തിലെ പാഠങ്ങള്‍ ആയതു കൊണ്ട്ട്, എനിക്ക് രണ്ടും കറന്റ് മാത്രമായിരുന്നു. വാപയുറെ ടോര്ച്ചില് നിന്നും ചെറിയ ബള്‍ബ്, വാപയറിയാതെ ഊരി മാറ്റി ,രണ്ടു വയറിന്റെ അറ്റത്ത് ചുരുട്ടി വെച്ച് പ്ലഗ്ഗില്‍ കുത്തിയാ എന്ത് സംഭവിക്കും എന്ന് എനിക്ക് വലിയ ഓര്‍മയില്ല. അത് മെമ്മറിയില്‍ സൂക്ഷിക്കാന്‍ ഒന്നും സമയം കിട്ടിയിരുന്നില്ല (7 ആം ക്ലാസ്സുകാരന് അത്രയൊക്കെയേ മെമ്മറി ഉണ്ടായിരുന്നൂ ).
ഒരു പൊട്ടിത്തെറി, അടി, ഓട്ടം ഇതൊക്കെ ഓര്‍മയുണ്ട്.
DC,AC യില്‍ കുത്തുന്നതിന്റെ പേറ്റന്റ് എനിക്കാണ്.മുകളിലെ എന്റെ കമന്റിലെ രണ്ടാം ലിങ്ക് നോക്കുക :)
I agree...
ദൈവത്തിനു നന്ദി, പരീക്ഷണത്തിനിടയില്‍
വെള്ളത്തിന്റെ ഊഷ്മാവ് എന്തായീന്ന് നോക്കാന്‍
ഇദ്ദേഹത്തിന് ജിജ്ഞാസ തോന്നാത്തതിന്
Post a Comment