Nov 13, 2008

ആഞ്ജനേയാ മരുന്നെവിടെ ? - ( ബാലെ )

അരങ്ങത്ത് രാമായണം ബാലേ നടക്കുന്നു. (ബാലേയോ ? എന്ന് അത്ഭുതം കൂറുന്ന പുതിയ കുട്ടികളോട് ഒരു വാക്ക്.. കുറച്ച് നാളുകള്‍ മുമ്പ് വരെ ഉല്‍‍സവങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത രണ്ടിനങ്ങളായിരുന്നു ബാലേയും കഥാപ്രസംഗവും.)

ആബാലവൃദ്ധം ജനങ്ങളും ഉറക്കമൊഴിച്ചിരുന്ന് ബാലേ ആസ്വദിക്കുകയാണ്. പാട്ടുകളും ഡാന്‍സും ഒക്കെയായി രംഗം കൊഴിക്കുന്നു.

രംഗം : യുദ്ധത്തില്‍ മുറിവേറ്റു കിടക്കുന്ന ലക്ഷ്മണന്റെ ചികില്‍സക്കായി മൃതസഞ്ജീവനി പറിക്കാന്‍ പോയ ഹനുനാന്‍ തിരികെ വരുന്നു. മൃതസഞ്ജീവനി ഏത് എന്നറിയാത്തതിനാല്‍ മരുത്വാ മല മുഴുവനും അടര്‍ത്തിയെടുത്ത് ഇങ്ങനെ പറന്നു വരുകയാണ് മൂപ്പര്‍.

മുകളില്‍ ഉറപ്പിച്ചിരിക്കുന്ന കമ്പിയില്‍ കപ്പി ഇട്ട്, അതിലൂടെ കയറിട്ട് ഹനുമാന്റെ അരയില്‍ കെട്ടി വലിച്ചാണ് ഹനുമാന്റെ പറക്കല്‍ ക്രമീകരിക്കുന്നത്. (ബാലേ കാണുമ്പോള്‍ സ്റ്റേജിന്റെ അടുത്തിരുന്ന് കാണരുത് എന്നാണ് പറയുന്നത്. അകലെയിരുന്നാലേ സിനിമാ പോലെ കാണാന്‍ പറ്റു..).

പതിവുപോലെ ഹനുമാന്റെ അരയില്‍ കയര്‍ കെട്ടി റെഡിയാക്കി നിര്‍ത്തി. നിര്‍ഭാഗ്യത്തിന് കെട്ട് ഇത്തിരി മുറുകിപോയി. സീനിന് സമയമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ഹനുമാന്‍ പറന്നു വരുന്നു. സ്റ്റേജിന്റെ ഇടത്തെ മൂലയില്‍ നിന്നും വലത്തേക്ക് പറന്നു വരുന്ന ഹനുമാനെ സ്റ്റേജിന്റെ നടുക്കെത്തുമ്പോള്‍ സ്റ്റോപ്പ് ചെയ്യണം. അപ്പോള്‍ ചികില്‍സ നടത്തി കൊണ്ടിരിക്കുന്ന മുനി ഹനുമാനോട് ചോദിക്കുന്നു.

ആഞ്ജനേയാ മരുന്നെവിടെ ??

ബാലേയില്‍ സംഭാഷണം എല്ലാം പുറകില്‍ നിന്നാണ്. അരങ്ങത്തുള്ളവര്‍ ചുണ്ടനക്കുകയേ ഉള്ളു. "മഹര്‍ഷേ മരുന്നറിയാത്തതിനാല്‍ മരുത്വാമല തന്നെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്, അങ്ങേക്കാവശ്യമുള്ളത് എടുത്താലും" എന്ന ഡയലോഗ് പുറകില്‍ നിന്ന് വരുന്നതിന് മുമ്പേ ഈ ചോദ്യത്തിന്റെ ഉത്തരം ഹനുമാന്‍ സ്വയം പറഞ്ഞു. വയറിലെ കുരുക്ക് മുറുകി വേദന കടിച്ചമര്‍ത്തി നിന്ന ഹനുമാന്റെ ഉത്തരം ഒരലര്‍ച്ചയായി പുറത്തു വന്നു.

മരുന്ന് തരാമെടാ മ--രേ .... താഴെയിറക്കടാ ആദ്യം...

::::::::::::::: x ::::::::::::::::: x ::::::::::::::::: x :::::::::::::::::
ആഞ്ജനേയാ മരുന്നെവിടെ ?? .......... പഠിച്ചു കൊണ്ടിരുന്ന കാലത്ത് കൂട്ടുകാര്‍ കണ്ടുമുട്ടുമ്പോള്‍ ചോദിക്കുന്ന ഒരു ഫേമസ് ഡയലോഗായിരുന്നു. ബാലെയെ ചുറ്റിപറ്റി ഇങ്ങനെ ഒത്തിരി അനുഭവങ്ങള്‍ പലര്‍ക്കും പലയിടത്തും ഉണ്ട്. തല്‍ക്കാലം ഒരെണ്ണത്തില്‍ നിര്‍ത്തുന്നു.

10 comments:

അനില്‍ശ്രീ... said...

ആഞ്ജനേയാ മരുന്നെവിടെ ?? .......... പഠിച്ചു കൊണ്ടിരുന്ന കാലത്ത് കൂട്ടുകാര്‍ കണ്ടുമുട്ടുമ്പോള്‍ ചോദിക്കുന്ന ഒരു ഫേമസ് ഡയലോഗായിരുന്നു. ബാലെയെ ചുറ്റിപറ്റി ഇങ്ങനെ ഒത്തിരി അനുഭവങ്ങള്‍ പലര്‍ക്കും പലയിടത്തും ഉണ്ട്. തല്‍ക്കാലം ഒരെണ്ണത്തില്‍ നിര്‍ത്തുന്നു.

പ്രയാസി said...

ഹി,ഹി

കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്

എന്നാലും വീണ്‍ണ്ടും ചിരിച്ചു പോയി..:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇതേ തമാശ എന്റെ വീടിനടുത്തുള്ള ഒരു ബാലെ ട്രൂപ്പിനെ പറ്റി പറഞ്ഞുകേട്ടിട്ടുള്ളതാണ്. (ശ്രീദുര്‍ഗ്ഗാ തിയ്യെറ്റേഴ്സ്, ചൂരക്കാട്ടുകര).

krish | കൃഷ് said...

:)
:)

ശ്രുതസോമ said...

പണ്ടേ പറഞ്ഞു കേൾക്കുന്ന ഒരു തമാശ....
എങ്കിലും നന്നായി അവതരിപ്പിച്ചിരിക്കുന്നു!
NICE.....
GOOD!!!!!
:)

Jayasree Lakshmy Kumar said...

ഞാനിത് ആദ്യമായി കേൽക്കുവാ കെട്ടോ. കൊള്ളാം ആഞ്ജനേയൻ

ജിജ സുബ്രഹ്മണ്യൻ said...

ഞാനും കേട്ടിട്ടുണ്ട്.എന്നാലും കേട്ടപ്പോള്‍ വീണ്ടും ചിരിച്ചു പോയി.

Anil cheleri kumaran said...

ബാലെ കലക്കി.

നവരുചിയന്‍ said...

ഇതാണ് ഡയലോഗ് ..................

അടി കിട്ടിയോ ....

Unknown said...

ഞാനും കേട്ടിട്ടുണ്ട് പക്ഷെ നമ്മൂടെ കോട്ടയത്തെ ഡയലോഗ് ഇതല്ല അനിലെ

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍