അരങ്ങത്ത് രാമായണം ബാലേ നടക്കുന്നു. (ബാലേയോ ? എന്ന് അത്ഭുതം കൂറുന്ന പുതിയ കുട്ടികളോട് ഒരു വാക്ക്.. കുറച്ച് നാളുകള്‍ മുമ്പ് വരെ ഉല്‍സവങ്ങള്‍ക്ക് ഒഴിച്ചു കൂടാന്‍ പറ്റാത്ത രണ്ടിനങ്ങളായിരുന്നു ബാലേയും കഥാപ്രസംഗവും.)
ആബാലവൃദ്ധം ജനങ്ങളും ഉറക്കമൊഴിച്ചിരുന്ന് ബാലേ ആസ്വദിക്കുകയാണ്. പാട്ടുകളും ഡാന്‍സും ഒക്കെയായി രംഗം കൊഴിക്കുന്നു.
രംഗം : യുദ്ധത്തില്‍ മുറിവേറ്റു കിടക്കുന്ന ലക്ഷ്മണന്റെ ചികില്‍സക്കായി മൃതസഞ്ജീവനി പറിക്കാന്‍ പോയ ഹനുനാന്‍ തിരികെ വരുന്നു. മൃതസഞ്ജീവനി ഏത് എന്നറിയാത്തതിനാല്‍ മരുത്വാ മല മുഴുവനും അടര്‍ത്തിയെടുത്ത് ഇങ്ങനെ പറന്നു വരുകയാണ് മൂപ്പര്‍.
മുകളില്‍ ഉറപ്പിച്ചിരിക്കുന്ന കമ്പിയില്‍ കപ്പി ഇട്ട്, അതിലൂടെ കയറിട്ട് ഹനുമാന്റെ അരയില്‍ കെട്ടി വലിച്ചാണ് ഹനുമാന്റെ പറക്കല്‍ ക്രമീകരിക്കുന്നത്. (ബാലേ കാണുമ്പോള്‍ സ്റ്റേജിന്റെ അടുത്തിരുന്ന് കാണരുത് എന്നാണ് പറയുന്നത്. അകലെയിരുന്നാലേ സിനിമാ പോലെ കാണാന്‍ പറ്റു..).
പതിവുപോലെ ഹനുമാന്റെ അരയില്‍ കയര്‍ കെട്ടി റെഡിയാക്കി നിര്‍ത്തി. നിര്‍ഭാഗ്യത്തിന് കെട്ട് ഇത്തിരി മുറുകിപോയി. സീനിന് സമയമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ഹനുമാന്‍ പറന്നു വരുന്നു. സ്റ്റേജിന്റെ ഇടത്തെ മൂലയില്‍ നിന്നും വലത്തേക്ക് പറന്നു വരുന്ന ഹനുമാനെ സ്റ്റേജിന്റെ നടുക്കെത്തുമ്പോള്‍ സ്റ്റോപ്പ് ചെയ്യണം. അപ്പോള്‍ ചികില്‍സ നടത്തി കൊണ്ടിരിക്കുന്ന മുനി ഹനുമാനോട് ചോദിക്കുന്നു.
ആഞ്ജനേയാ മരുന്നെവിടെ ??
ബാലേയില്‍ സംഭാഷണം എല്ലാം പുറകില്‍ നിന്നാണ്. അരങ്ങത്തുള്ളവര്‍ ചുണ്ടനക്കുകയേ ഉള്ളു. "മഹര്‍ഷേ മരുന്നറിയാത്തതിനാല്‍ മരുത്വാമല തന്നെ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്, അങ്ങേക്കാവശ്യമുള്ളത് എടുത്താലും" എന്ന ഡയലോഗ് പുറകില്‍ നിന്ന് വരുന്നതിന് മുമ്പേ ഈ ചോദ്യത്തിന്റെ ഉത്തരം ഹനുമാന്‍ സ്വയം പറഞ്ഞു. വയറിലെ കുരുക്ക് മുറുകി വേദന കടിച്ചമര്‍ത്തി നിന്ന ഹനുമാന്റെ ഉത്തരം ഒരലര്‍ച്ചയായി പുറത്തു വന്നു.
മരുന്ന് തരാമെടാ മ--രേ .... താഴെയിറക്കടാ ആദ്യം...
Nov 13, 2008
ആഞ്ജനേയാ മരുന്നെവിടെ ? - ( ബാലെ )
Sep 29, 2008
താമസ സൗകര്യം ഇല്ലാത്ത നഗരം - Abu Dhabi
അബുദാബിയില്‍ ഫ്ലാറ്റ് കിട്ടാനില്ല. എവിടെ എങ്കിലും ഒരു ഫ്ലാറ്റ് കാലി ആകുന്നുണ്ടെങ്കില്‍ എന്നെ മെയില്‍ വഴി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെങ്കിലും കുഴപ്പമില്ല. ഫ്ലാറ്റ് വാടക AED 60,000/year വരെ ആകാം. ചോദിക്കുന്ന കമ്മീഷന്‍ കൊടുക്കുന്നതായിരിക്കും (AED 10,000 വരെ).
ഇങ്ങനെ ഒരു പരസ്യം ഇടാന്‍ എന്നെ പ്രേരിപ്പിച്ച സംഭവമെന്താണെന്ന് വച്ചാല്‍, എന്റെ അനിയനും കുടുംബവും താമസിച്ചിരുന്ന വില്ല പൊളിക്കുന്നു. അവിടെ നിന്ന് മാറാന്‍ നോക്കിയപ്പോള്‍ ആണ് അറിയുന്നത് സാധാരണക്കാരന് പറ്റിയ ഒരു ഫ്ലാറ്റ് പോലും അബു ദാബിയില്‍ കാലിയില്ല എന്ന്. ഒരു 1 BR ഫ്ലാറ്റിന്റെ (റിയല്‍ എസ്റ്റേറ്റ് വക) റേറ്റ് ഒരു ലക്ഷം ദിര്‍ഹം കഴിഞ്ഞിരിക്കുന്നു. സ്റ്റുഡിയോ ഫ്ലാറ്റ് എന്നറിയപ്പെടുന്ന ഒറ്റ റൂം ഫ്ലാറ്റിന്റെ റേറ്റ് 70,000. ഇതൊന്നും കിട്ടാനുമില്ല. എന്നാല്‍ ADCP ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ചില ഫ്ലാറ്റുകളില്‍ പഴയ റേറ്റ് പ്രകാരം 50,000-ല്‍ താഴയേ വാടകയുള്ളു.
അതാണ് ഞാന്‍ പറഞ്ഞത് അങ്ങനെയുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്ന ആരെങ്കിലും (അത് നിങ്ങളാകട്ടെ, നിങ്ങളുടെ ബന്ധുവാകട്ടെ, ഒരു സുഹൃത്താകട്ടെ, ആരുമാകട്ടെ) അബുദാബിയില്‍ ഫ്ലാറ്റ് ഒഴിയുന്നുണ്ടെങ്കില്‍ എന്നെ വിവരം അറിയിക്കണം. തക്ക പ്രതിഫലം തരുന്നതായിരിക്കും. (സീരിയസ് ആയി പറഞ്ഞതാ കേട്ടോ).
ഇനി, പഴയ വില്ലകളില്‍ ഒറ്റമുറി താമസത്തിന് ഇപ്പോഴത്തെ റേറ്റ് (ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഇത്തിരി കുറവ് ഉണ്ടാകാം) AED 4000. അതും എന്നാണ് ഇറങ്ങേണ്ടത് എന്ന് ഒരു നിശ്ചയവും ഇല്ല. പൊളിക്കല്‍ നോട്ടീസ് അല്ലെങ്കില്‍ ഇറക്കിവിടല്‍ നോട്ടീസ് എപ്പോള്‍ വേണമെങ്കിലും വരാം. ഇവിടെ നിന്ന് നാല്പ്പത് കിലോമീറ്റര്‍ മാറി ബനിയാസ് എന്ന് "കുഗ്രാമ"ത്തില്‍ റേറ്റ് 3000-3500.
ബാച്ചിലര്‍ അക്കോമഡേഷനില്‍ ഒരു ബെഡ്‌സ്പേസിന് 650 മുതല്‍ 1500 വരെ. ഇനിയത് എക്സിക്യുട്ടീവ് ബാച്ചിലര്‍ (എന്നു വച്ചാല്‍ ടൈ കെട്ടിയവര്‍ ആണൊ എന്നൊന്നും ചോദിക്കരുത് . അത് ബാച്ചികളോട് ചോദിക്കൂ) ആയാലോ 2000-2500.
ഇതാണ് അബുദാബിയിലെ താമസത്തിന്റെ ഇന്നത്തെ നിലവാരം. ജോലി അന്വേഷിച്ച് അബു ദാബിയില്‍ വരുന്നവരും, പെണ്‍കുട്ടികളെ കെട്ടിച്ചയക്കുമ്പോള്‍ "അങ്ങോട്ട് കൊണ്ടുപോയാല്‍ മാത്രമേ കെട്ടിച്ചു തരൂ" എന്ന് പറയുന്ന രക്ഷിതാക്കളും , അറിയാന്‍ കൂടിയാണ് ഈ കുറിപ്പ്. ഗള്‍ഫില്‍ 40,000 രൂപയുടെ ജോലി എന്ന് പരസ്യത്തില്‍ പറയുന്നത് എന്തിനൊക്കെ തികയും എന്ന് കണക്ക് കൂട്ടിക്കോളൂ.
അനോണി ആന്റണിയുടെ ഈ ലേഖനവും (ദുബായിലെ ജോലിയും ജീവിതവും ) അഞ്ചല്‍ക്കാരന്റെ ഈ ലേഖനവും ( ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും. )കൂടി ഇതിന്റെ കൂടെ വായിക്കൂ..
(മറ്റു നാട്ടിലുള്ളവര്‍ക്ക് വേണ്ടി ഇന്നത്തെ വിനിമയ നിരക്ക്