Jan 15, 2008

ദുബായ് , ഷാര്‍ജ, അജ്‌മാന്‍ ...വെള്ളത്തില്‍...

യു എ ഇ-യില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം.(2 വര്‍ഷം മുമ്പ് നല്ല മഴ കിട്ടിയിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് വെള്ളപ്പൊക്കം ഇല്ലായിരുന്നു എന്നാണോര്‍മ.) നിര്ത്താതെ പെയ്യുന്ന മഴയില്‍ ദുബായ്, ഷാര്‍ജ, അജ്‌മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകെ വെള്ളമായി എന്നാണ് അറിയുന്നത്. ഷാര്‍ജയില്‍ തമസിക്കുന്ന ദുബായ് ജോലിക്കാര്‍ വീട്ടില്‍ എത്താന്‍ കഴിയാതെ വിഷമിക്കുന്നു. അവിടെയുള്ള ബ്ലോഗേഴ്സ് കൂടുതല്‍ വിവരങ്ങളും ഫോട്ടോകളുമായി വരും എന്നു കരുതുന്നു.

ഇവിടെ അബു ദാബിയിലും മഴ തന്നെയാണ് .പക്ഷേ വെള്ളപ്പോക്കം ഇല്ല എന്ന് മാത്രം. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ ഒക്കെ അവധി കൊടുത്തു. ഇതാണ് ഇന്നത്തെ യു.എ.ഇ വിശേഷം.


ഈ ഫോട്ടോ ഞാന്‍ എടുത്തത്... ബാക്കിയൊക്കെ നല്ല ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തത്


See this for Details... GULF NEWS PHOTOS


Photo Courtesy : GULFNEWS DAILY

9 comments:

അനില്‍ശ്രീ... said...

യു എ ഇ-യില്‍ വീണ്ടും ഒരു വെള്ളപ്പൊക്കം.(2 വര്‍ഷം മുമ്പ് നല്ല മഴ കിട്ടിയിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് വെള്ളപ്പൊക്കം ഇല്ലായിരുന്നു എന്നാണോര്‍മ.)

നിര്ത്താതെ പെയ്യുന്ന മഴയില്‍ ദുബായ്, ഷാര്‍ജ, അജ്‌മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആകെ വെള്ളമായി എന്നാണ് അറിയുന്നത്.

അഭിലാഷങ്ങള്‍ said...

മഴ മഴ... ജാം..ജാം..

മഴയും ട്രാഫിക്ക് ജാമുമായിരുന്നു ഇന്നത്തെ ഷാര്‍ജ്ജ-ദുബായി യിലെ പൊതുവിശേഷം.

ഓഫീസില്‍ നിന്ന് ലഞ്ചിന് പുറത്തിറങ്ങാന്‍ മടിയാ‍യിട്ട് ഇന്ന് ഓര്‍ഡര്‍ ചെയ്ത് ഓഫീസിനകത്ത് വച്ച് കഴിച്ചു. ഷാര്‍ജ്ജയില്‍ നന്നായി വെള്ളം കയറിയിട്ടുണ്ട്.

ഗിരീഷ്‌ എ എസ്‌ said...

കാലപേമാരിയിലായി
ഒഴുകിയെത്തിയ
ഭൂതകാലത്തിന്റെ കൂട്ടുകാരാ....
നിനക്ക്‌ മഴയെ ഇഷ്ടമാണോ...
എനിക്ക്‌ മഴയെ ഇഷ്ടമാണ്‌....
മഴ
മഴ തന്നെ മഴ ഴ ഴ ഴ

എങ്ങനെ ഇഷ്ടപ്പെടാനാകും ഈ മഴയെ ല്ലേ....

Kumar Neelakandan © (Kumar NM) said...

ഇങ്ങനെ മഴ പെയ്താല്‍ ഭൂമിക്കടിയിലെ പെട്രോളില്‍ വെള്ളമിറങ്ങില്ലേ? ഗള്‍ഫ് ന്യൂസില്‍ കണ്ടു മഴയുടെ കാഠിന്യം. ആകെ താറുമാറാകുന്നു എന്ന് മനസിലായി.

നാടോടി said...

നിര്‍ത്തിയിട്ടിരുന്ന കാറുകളൊക്കെ ഒഴുകി നടക്കുന്നതായി കേട്ടു....
കണ്ടാലൊന്നു പിടിച്ച് കെട്ടിയേക്കണം

മാണിക്യം said...

മരുഭുമിയില്‍ മഴയെ
കാത്തിരിക്കുന്ന
വേഴമ്പലുകള്‍‌ക്ക്
ബുഷ് എത്തിച്ചു
തന്നാതോ ഈ മഴാ?

നിരക്ഷരൻ said...

ബുഷ് വന്ന് പോയപ്പോള്‍ മഴ പെയ്യാനുള്ള എന്തോ സൂത്രം ഒപ്പിച്ചിട്ടാണ് പോയതെന്ന് തോന്നുന്നു.

ബുഷിനെ ഋഷ്യശ്രുംഗനോട് ഒരു ബ്ലോഗിനി ഉപമിച്ചിട്ടുണ്ട്

അനില്‍ശ്രീ... said...

ദുബായിലും വടക്കേ എമിറേറ്റുകളിലും ഇന്നും നാളെയും സ്കൂളുകള്‍ക്ക് അവധി... മഴ തുടരുന്നു... നല്ല തണുപ്പ്.. ആഹാ... നാട്ടില്‍ എത്തിയ പോലെ,,,

ഞാന്‍ കൊല്ലാട് എന്ന എന്റെ സ്ഥലത്തെ പറ്റി എഴുതിയതില്‍ കൊടുത്തിരുന്ന വരികള്‍ ഓര്‍ത്ത് പോകുന്നു.

"പാറക്കല്‍ കടവ്‌ എന്നു പറഞ്ഞാല്‍ സിനിമാക്കാരുടെ ഒരു ഇഷ്ട ലൊക്കെഷന്‍ ആണു...ഉദാ: മാണിക്കല്ലാല്‍ മേഞ്ഞു മെടെഞ്ഞേ മാമണീക്കൊട്ടാരം... എന്ന പാട്ടും പാടി മോഹന്‍ലാലും ദിവ്യാ ഉണ്ണിയും പാറി നടന്നതും,ഒരു രാത്രിയില്‍ വെള്ള സാരി ഒക്കെ ഉടുത്ത്‌ കാറിനടിയില്‍ ചാടാന്‍ വാണി വിശ്വനാഥ്‌ വന്നതും ഒക്കെ ഇവിടെ ആണു.പാറക്കല്‍ കടവിന്റെ അക്കരെ എരമല്ലൂര്‍ , വാകത്താനം, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ ആണു.പിന്നെ അവിടെ നിന്നു ഒരു വഴി തിരിയുന്നത്‌ പനച്ചിക്കാട്‌, ചോഴിയക്കാട്‌, തുടങ്ങിയ സ്ഥലങ്ങളീലേക്കും.

ഇവിടുത്തെ ആറ്റില്‍ ആണു കാലവര്‍ഷം ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ നാട്ടുകാരും അയല്‍ പഞ്ചായത്തുകളിലെ ആള്‍ക്കാരും ഒക്കെ വലകളുമായി 'ഊത്ത' വീശാന്‍ പോകുന്നത്‌. പാറക്കല്‍ കടവ്‌ പാലത്തിന്റെ അടുത്തെത്തുമ്പോള്‍ ആറിന്റെ വീതി കുറയുന്നു. ആവിടെ ആറിനു കുറുക്കെ ഒരു തടവല കെട്ടി, രണ്ടു കരകളീലും നിന്ന് ഒരു നൂറോളം ആള്‍ക്കാര്‍ കുറച്‌ ഇടവേളയില്‍ ഒരുമിച്ച് വല എറിയും.. (അതൊരു കാണേണ്ട കാഴ്ച തന്നെയാണു... അത്‌ കാണാനും കാമറയില്‍ പകര്‍ത്താനും ടൗണില്‍ നിന്നൊക്കെ ആള്‍ക്കാര്‍ വരാറുണ്ടായിരുന്നു)..ഇങ്ങനെ വീശുന്നതിന്റെ ഗുണം എന്താണെന്നൊ...പറയാം...ആ പ്രദേശത്ത്‌ അപ്പോളുള്ള വാള,വരാല്‍,കുറുവപ്പരല്‍,മുശി,പുല്ലന്‍(കണമ്പ്‌),കരിമീന്‍,മഞ്ഞക്കൂരി തുടങ്ങിയ വലിയ (വില കൂടിയത്‌) മീനുകളും, പരല്‍, ചില്ലാന്‍,പള്ളത്തി,കാരി തുടങ്ങിയ സാധാരണ മീനുകളും ആരുടെ എങ്കിലും വലയില്‍ അകപ്പെടും...ഒരു തവണ കൂടുതല്‍ കിട്ടുന്ന ആള്‍ക്ക്‌ ചിലപ്പോള്‍ അടുത്ത തവണ കുറവായിരിക്കും...പക്ഷേ എല്ലാവര്‍ക്കും ഇഷ്ടം പോലെ മീന്‍ കിട്ടിയിരുന്നു. ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു വിനോദം ആയിരുന്നു ഈ വലവീശല്‍...രാവിലെ വലയുമായി ആറ്റുവരമ്പില്‍ പോയാല്‍ രാത്രി ഒക്കെയാണു തിരിച്ച് വരുന്നത്‌..ഭക്ഷണം ഒക്കെ ആറ്റു തീരത്ത്‌ തന്നെ കഴിക്കും..."

ബാക്കി ഇവിടെ വായിച്ചോളൂ
എന്റെ ഗ്രാമം...... കൊല്ലാട്....

കൊച്ചുമുതലാളി said...

ഗള്‍ഫില്‍ പൊതുവെ ഇപ്പോള്‍ മഴക്കാലമാണെന്ന് തോന്നുന്നു. ബ്ലോഗ്ഗര്‍മാരെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയോ എന്തോ??

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍