വെള്ളി നിലാവിന് നറുവെളിച്ചത്തില്‍
കണ്ണോട് കണ്‍പാര്‍ത്ത് നാമിരുന്നു
കുളിര്കാറ്റില് ഇളകുന്ന വള്ളികളപ്പോള്
കളിയാക്കി നോക്കി ചിരിച്ചിരുന്നു.
തീവണ്ടി യാത്രയില്‍ പിന്നൊരിക്കല്‍
മൂവന്തി നേരത്തടുത്തിരുന്നു
ആരോരുമില്ലാത്ത കൂപ്പയില്‍ വച്ചുഞാന്‍
നിന് കവിള്ത്തട്ടിലൊരുമ്മ വച്ചു..
കാലങ്ങള്‍ നീങ്ങവെ നീയെന്റെ ഭാഗമായ്
ലോലമാം സ്നേഹത്തിന് പര്യായമായ്
എന്നിലെ ജീവ കണങ്ങള്‍ക്കു നീ
മാതൃത്വമേകി നിന് ജീവനാക്കി.
മാനസ രാജ്യത്തെ റാണിയായ് നീയെന്നും
എന്കൂടെ വാഴുക പ്രാണസഖി......
വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago