Jul 1, 2009

ദീപികയിലെ തമാശ

ദീപിക 01/07/2009 ... ഇന്നത്തെ ദീപികയുടെ ഒരു സ്ക്രീന്‍ ഷോട്ടാണിത്. ഈ ഹെഡിങുകളിലൂടെ ഒന്നു കണ്ണോടിക്കൂ...

എന്തെങ്കിലും പ്രത്യേകത കണ്ടോ?
.
.
.
.
ഇല്ലെങ്കില്‍ താഴത്തെ സ്ക്രീന്‍ ഷോട്ട് കാണൂ.....
.
.
.
.
.
.
.

പറയൂ ദീപിക ഓണ്‍ ലൈനില്‍ ന്യൂസ് എഡിറ്റര്‍ എന്നൊരു വിഭാഗം ഇല്ലേ?....

Jun 26, 2009

മൈക്കല്‍ ജാക്ണണ്‍ - ആദരാഞ്ജലികള്‍25.06.2009..... മൈക്കല്‍ ജാക്ണണ്‍ മരിച്ചു. ആദരാഞ്ജലികള്‍

Jun 21, 2009

ഒരു സംശയം

തനിക്ക് വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ ....... !!!
.
.
രാജിവച്ച് പുറത്തുപോകാന്‍ ധനകാര്യ മന്ത്രി സഖാവ് തോമസ് ഐസക് തയ്യാറാകുമോ? ആര്‍ക്കറിയാം..

Jun 11, 2009

ഒരു ബ്ലോഗ് പരിചയപ്പെടാം

ഒരു ബ്ലോഗ് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് ഈ പോസ്റ്റ്.. പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും ഞാന്‍ അറിഞ്ഞിട്ടുള്ള, ഒരു പക്ഷേ നിങ്ങള്‍ അറിഞ്ഞിട്ടുള്ള സിയാബ് എന്ന സഹോദരന്റെ ബ്ലോഗ് ആണിത്. സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ ഈ ബ്ലോഗിലൂടെ സിയാബ് പങ്കു വയ്ക്കുന്നു. ഓര്‍‍മക്കുറിപ്പുകള്‍

Jun 7, 2009

ഗവര്‍ണറുടെ തീരുമാനം

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണറുടെ അനുമതി. ഇത് അന്ന് സമ്മതിച്ചിരുന്നെങ്കില്‍ നാല് എന്നത് ചിലപ്പോള്‍ കൂടിയേനെ...

Jun 4, 2009

ഇടതു തോല്‍‌വിയെ പറ്റി അന്വേഷണം വേണം

ഇടതു പക്ഷം തോറ്റതിന് പിന്നിലുള്ള അമേരിക്കന്‍ കൈയ്യേപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ജുഡീഷ്യല്‍ അന്വേഷണം ആയാല്‍ നന്ന്. ഇന്നലെ പേപ്പറില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. നമ്മുടെ സ്വകാര്യതയില്‍ അന്യരാജ്യക്കാരന്റെ അതിക്രമിച്ചു കയറല്‍ അല്ലേ നടന്നിരിക്കുന്നത്.

May 27, 2009

കൊടുങ്കാറ്റിലും വിവേചനമോ?

അമേരിക്കയില്‍ വന്നാല്‍ കത്രീന, റീത്ത, മെലിസ.....

ഇന്ത്യയില്‍ വന്നാല്‍, അയില, മത്തി... ഇതെന്താ ഇങ്ങനെ ?

വ്യക്തമായ വിവേചനമല്ലേ ഇത്....

X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X ::::::::::::::: X
പശ്ചിമ ബംഗാളില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റില്‍വളരെയധികം ജീവഹാനിയുണ്ടായി, ആയിരങ്ങള്‍ ഭവന രഹിതരായി, ദുരിതങ്ങള്‍ ഒട്ടനവധി. എന്റെ അനുശോചനങ്ങള്‍.

May 26, 2009

വായനാലിസ്റ്റ്

എന്റെ വായനാലിസ്റ്റ് .. ..ഇവിടെ കാണൂ...

എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്‍മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള്‍ എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം.

May 13, 2009

മന്ത്രി സുധാകരന്റെ തമാശ.

പിന്നെയും മന്ത്രി സുധാകരന്റെ തമാശ. കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധന്‍ സി.പി.എം സെക്രട്ടറി ശ്രീ പിണറായി വിജയന്‍ ആണെന്ന് സുധാകരന്‍ മന്ത്രി പ്രസ്ഥാവിച്ചിരിക്കുന്നു എന്ന് മനോരമയില്‍ കണ്ടു. ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.


കാരണം, അപ്പോള്‍ പിന്നെ ഞാന്‍ ആരാ?

അദ്ദേഹം എന്നേക്കാള്‍ സത്യസന്ധനാണെന്നതിന് എന്ത് തെളിവാ ഉള്ളത്?

Jan 20, 2009

ഇന്നെന്റെ മകന്റെ ജന്മദിനം

ഇന്ന് ഞങ്ങളുടെ ഇളയ മകന്‍ ആദര്‍ശിന് മൂന്നു വയസ്സായി.. ആദര്‍ശ് (അച്ചു)
എല്ലാവര്‍ക്കും കേക്ക് .... വീതിച്ചെടുത്തോളൂ
****** X *****
ഇളയതായതിനാലാവണം ഇത്തിരി കുരുത്തക്കേട് കൂടുതലാ... കണ്ടില്ലേ കയറി ഇരിക്കുന്നത് !!മൂന്നുവര്‍ഷം മുമ്പ് ഈ സമയത്ത് അവന്‍ വെളിയില്‍ വന്ന് വെളിച്ചം കാണാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ ഭാര്യയുടെ കൂടെ ലേബര്‍ റൂമില്‍ അക്ഷമനായി ഇരിക്കുന്നു. (വിശദീകരണത്തിന് ഈ പോസ്റ്റ് നോക്കുക). 2006 ജനുവരി ഇരുപതാം തീയതി ഉച്ചതിരിഞ്ഞ് മൂന്ന് ഇരുപത്തഞ്ചിനാണ് മകന്‍ പിറന്നത്.

ആദിത്യ, ആദര്‍ശ്

ആദ്യാക്ഷരിക്കും അപ്പുവിനും അഭിനന്ദനങ്ങള്‍

മലയാളം ബ്ലോഗ് രംഗത്തിന് ഒരു മുതല്‍കൂട്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ബ്ലോഗ് അപ്പുവിന്റെ "ദ്യാക്ഷരി" -യെ പറ്റി ഒരു വാര്‍ത്ത, അല്ല ലേഖനം ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതിന്റെ ഒരു പടമാണ് ചുവടെ.

(ക്ലിക്കി വലുതാക്കി കാണൂ).

ഇന്ന് പല ബ്ലോഗുകളുടേയും സൈഡ്‌ബാറില്‍ ആദ്യാക്ഷരിയുടെ ലിങ്ക് കാണാം. (ആദ്യമായി ആ ബ്ലോഗ്ഗിലേക്ക് ഒരു ലിങ്ക് കൊടുത്തത് ഞാന്‍ ആണെന്നതില്‍ ഞാനും അഭിമാനിക്കുന്നു) അതു തന്നെ ഈ ബ്ലോഗിന്റെ ഉടമയായ അപ്പുവിന് അഭിമാനിക്കാന്‍ വക നല്‍കുന്നതും തന്റെ അദ്ധ്വാനത്തിന് കിട്ടുന്ന അംഗീകാരവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.


നിങ്ങള്‍ക്കും ഇതിന്റെ ലിങ്ക് സ്വന്തം ബ്ലോഗിന്റെ സൈഡ് ബാറില്‍ കൊടുക്കാം. ബ്ലോഗ് സന്ദര്‍ശിക്കുന്നവരില്‍ ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഉപകാരപ്പെടും. Link ചേര്‍ക്കുന്ന വിധം ആദ്യാക്ഷരിയില്‍ ഇവിടെ നിന്ന് മനസ്സിലാക്കാം.
ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കാന്‍ ഇത്രയധികം അദ്ധ്വാനം ചെയ്ത ഒരാളും മലയാളം ബ്ലോഗ് രംഗത്ത് ഇപ്പോള്‍ ഇല്ല എന്ന് നിസംശയം എനിക്ക് പറയാം. അതിന് പ്രത്യേകം അഭിനന്ദനങ്ങള്‍. ആദ്യകാലത്ത് മലയാളം യൂണികോഡ് ഫോണ്ട് മുതല്‍ ബ്ലോഗ്ഗിങ് ടിപ്പുകള്‍ വരെ കൊടുത്ത് മറ്റുള്ളവരെ സഹായിച്ച ബാക്കിയുള്ളവരുടെ വില കുറച്ചുകാണിച്ചിട്ടല്ല ഈ അഭിനന്ദനം എന്ന് മനസ്സിലാക്കുക. അവരെയൊക്കെ ലിങ്കുകളിലൂടെ ആദ്യാക്ഷരി നമുക്ക് കാട്ടിത്തരുന്നുണ്ട്. എല്ലാ സാങ്കേതിക ലേഖനങ്ങളിലേക്കുമുള്ള ഒരു വാതില്‍ ആണ് ആദ്യാക്ഷരി എന്ന് പറയാം.

അഭിനന്ദനത്തിന്‍ മറ്റൊരു കാരണം അത്രയധികം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ചെയ്ത് ഒരു ദിവസം പെട്ടെന്ന് പബ്ലീഷ് ചെയ്തപ്പോള്‍ കണ്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. പല ബ്ലോഗുകളിലും നൂറും ഇരുനൂറും നാനൂറും പോസ്റ്റുകള്‍ ഉണ്ടെങ്കിലും അവയൊക്കെ മാസങ്ങളുടെ അല്ലെങ്കില്‍ വര്‍ഷങ്ങളുടെ സമയമെടുത്താണ് വികസിച്ചത് എന്നോര്‍ക്കുക.
പല ബ്ലോഗിലേയും പല പോസ്റ്റുകളും നമ്മള്‍ വായിക്കുന്നു. അതില്‍ ചിലതൊക്കെ ഓര്‍ത്തു വയ്ക്കുന്നു. പക്ഷെ കൂടുതലും മറക്കുന്നു എന്നതാണ് സത്യം. പക്ഷേ ആദ്യാക്ഷരി അങ്ങനെയല്ല എന്ന് തോന്നുന്നു. പലരും വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നുണ്ടാവും. എട്ടുമാസം കൊണ്ട് 25000 സന്ദര്‍ശനങ്ങള്‍ എന്നത് ഇതിന്റെ പ്രാധാന്യം നമുക്ക് കാണിച്ചു തരുന്നു.
ആദ്യാക്ഷരി മലയാളത്തിന് സംഭാവന ചെയ്തതിന് നന്ദി അപ്പു...
XX :::::::::::::::::::::::: XX :::::::::::::::::::::::: XX :::::::::::::::::::::::: XX
IF YOU WANT TO START A MALAYALAM BLOG, GO AND READ "AADYAKSHARI" - the BLOG HELP LINE
XX :::::::::::::::::::::::: XX :::::::::::::::::::::::: XX :::::::::::::::::::::::: XX

ലേഖനത്തില്‍ പറയുന്ന പോലെ അപ്പുവിന്റെ മറ്റു ബ്ലോഗുകളും വിലയേറിയത് തന്നെ. ഉദാഹരണത്തിന് "കാഴ്ചക്കപ്പുറം". അതിലെ കുറെ ലേഖനങ്ങള്‍ പ്രിന്റ് എടുത്ത് സ്പൈറല്‍ ബയന്റ് ചെയ്ത് ഞാന്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയില്‍ എന്തെങ്കിലും സംശയം വരുമ്പോള്‍ മറിച്ചു നോക്കാന്‍.

Jan 15, 2009

എന്റെ ഗ്രാമം... കൊല്ലാട്, കോട്ടയം.

എന്റെ സ്ഥലത്തെ (കൊല്ലാട്, കോട്ടയം) പറ്റി പണ്ടിട്ട പൊസ്റ്റിലേക്കൊരു എത്തിനോട്ടം. നേരത്തെ വായിക്കാത്തവര്‍ക്കായി ഒരു ലിങ്ക്. കൊല്ലാട്, കോട്ടയം

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍