Jun 14, 2010

അച്ചു പഠിച്ച പാട്ടുകള്‍...



ഒരു മാസത്തെ സ്കൂള്‍ ജീവിതത്തില്‍ അച്ചു പഠിച്ച പാട്ടുകള്‍... !!

May 30, 2010

വാര്‍ത്തയും പരസ്യവും....

സവര്‍ണ്ണജാതിയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി താഴ്ന്ന ജാതിയിലുള്ള ഒരാളിനെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതിനുള്ള ശിക്ഷയാണ് ഈ വാര്‍ത്തയില്‍ (മനോരമ, 27.05.2010). 



നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും നടക്കില്ല എന്ന് പറഞ്ഞ നമുക്ക് ഒഴിയാം. പക്ഷേ ഇതു പോലെ അല്ലെങ്കിലും മറ്റ് പല തരത്തിലും ഇത്തരം പീഢനങ്ങള്‍ അരങ്ങേറുന്നുണ്ട്. അത് ഒഴിവാക്കാനുള്ള മാര്‍ഗ്ഗമാണ് ആ ന്യൂസിനു താഴെ കൊടുത്തിരിക്കുന്നത്. ഒന്നു കൂടി നോക്കൂ.....


ഒന്നു ചിന്തിച്ചു നോക്കൂ..ആ പരസ്യത്തിന് പറ്റിയ ഇതിലും നല്ലൊരു സ്ഥലമുണ്ടോ ?

കണ്ടു പഠിക്കൂ.. ഇനിയെങ്കിലും നന്നാകൂ .....

Feb 8, 2010

നാണക്കേടാകുമോ?

ഓ.. ഈ ഇടതു പക്ഷക്കാര്‍ മനുഷ്യനെ നാണം കെടുത്തിയീട്ടേ അടങ്ങു. ഞാനൊരു ഇടതു പക്ഷ ചിന്താഗതിക്കാരനാണെന്ന് എന്നെ അറിയാവുന്നവര്‍ക്കൊകെ അറിയാം. കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പ്രകടനങ്ങള്‍ കണ്ട് ആള്‍ക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ട് തൊലി ഉരിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പലതും മദ്ധ്യമങ്ങളുടെ പെരുപ്പിച്ചു കാട്ടല്‍ ആണെന്നൊക്കെ പറഞ്ഞ് തടിയൂരുമെങ്കിലും ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത പരുവമായി.

ഇപ്പോഴിതാ, ഭൂമി കയേറ്റം. ഇതിനെ ഇനി എന്തു പറഞ്ഞ് പ്രതിരോധിക്കും? ഒരുവന്റെ കൈവശമിരിക്കുന്ന ഭൂമി നിയമത്തിന്റെ പിന്‍‌ബലമില്ലതെ കയ്യേറുന്നത് ഏതു തരം ഇസമാണ്? ആര്‍ക്കറിയാം.... ചെങ്ങറയില്‍ സംഭവിച്ചതും ഇതും എല്ലാം ഒരു നുകത്തില്‍ കെട്ടവുന്നതാണോ?... ഇനി എന്താണ് സംഭവിക്കുക.. കാത്തിരുന്നു കാണാം..

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍