ഓ.. ഈ ഇടതു പക്ഷക്കാര്‍ മനുഷ്യനെ നാണം കെടുത്തിയീട്ടേ അടങ്ങു. ഞാനൊരു ഇടതു പക്ഷ ചിന്താഗതിക്കാരനാണെന്ന് എന്നെ അറിയാവുന്നവര്‍ക്കൊകെ അറിയാം. കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പ്രകടനങ്ങള്‍ കണ്ട് ആള്ക്കാര് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ട് തൊലി ഉരിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പലതും മദ്ധ്യമങ്ങളുടെ പെരുപ്പിച്ചു കാട്ടല് ആണെന്നൊക്കെ പറഞ്ഞ് തടിയൂരുമെങ്കിലും ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത പരുവമായി.
ഇപ്പോഴിതാ, ഭൂമി കയേറ്റം. ഇതിനെ ഇനി എന്തു പറഞ്ഞ് പ്രതിരോധിക്കും? ഒരുവന്റെ കൈവശമിരിക്കുന്ന ഭൂമി നിയമത്തിന്റെ പിന്‍ബലമില്ലതെ കയ്യേറുന്നത് ഏതു തരം ഇസമാണ്? ആര്‍ക്കറിയാം.... ചെങ്ങറയില്‍ സംഭവിച്ചതും ഇതും എല്ലാം ഒരു നുകത്തില്‍ കെട്ടവുന്നതാണോ?... ഇനി എന്താണ് സംഭവിക്കുക.. കാത്തിരുന്നു കാണാം..
വിശുദ്ധരും മനുഷ്യദൈവങ്ങളും
10 years ago