മലയാളം ബ്ലോഗ് രംഗത്തിന് ഒരു മുതല്‍കൂട്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ബ്ലോഗ് അപ്പുവിന്റെ "ആദ്യാക്ഷരി" -യെ പറ്റി ഒരു വാര്‍ത്ത, അല്ല ലേഖനം ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതിന്റെ ഒരു പടമാണ് ചുവടെ.
ഇന്ന് പല ബ്ലോഗുകളുടേയും സൈഡ്ബാറില്‍ ആദ്യാക്ഷരിയുടെ ലിങ്ക് കാണാം. (ആദ്യമായി ആ ബ്ലോഗ്ഗിലേക്ക് ഒരു ലിങ്ക് കൊടുത്തത് ഞാന്‍ ആണെന്നതില്‍ ഞാനും അഭിമാനിക്കുന്നു) അതു തന്നെ ഈ ബ്ലോഗിന്റെ ഉടമയായ അപ്പുവിന് അഭിമാനിക്കാന്‍ വക നല്‍കുന്നതും തന്റെ അദ്ധ്വാനത്തിന് കിട്ടുന്ന അംഗീകാരവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങള്‍ക്കും ഇതിന്റെ ലിങ്ക് സ്വന്തം ബ്ലോഗിന്റെ സൈഡ് ബാറില്‍ കൊടുക്കാം. ബ്ലോഗ് സന്ദര്‍ശിക്കുന്നവരില്‍ ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് ഉപകാരപ്പെടും. Link ചേര്‍ക്കുന്ന വിധം ആദ്യാക്ഷരിയില്‍ ഇവിടെ നിന്ന് മനസ്സിലാക്കാം.
ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കാന്‍ ഇത്രയധികം അദ്ധ്വാനം ചെയ്ത ഒരാളും മലയാളം ബ്ലോഗ് രംഗത്ത് ഇപ്പോള്‍ ഇല്ല എന്ന് നിസംശയം എനിക്ക് പറയാം. അതിന് പ്രത്യേകം അഭിനന്ദനങ്ങള്‍. ആദ്യകാലത്ത് മലയാളം യൂണികോഡ് ഫോണ്ട് മുതല്‍ ബ്ലോഗ്ഗിങ് ടിപ്പുകള്‍ വരെ കൊടുത്ത് മറ്റുള്ളവരെ സഹായിച്ച ബാക്കിയുള്ളവരുടെ വില കുറച്ചുകാണിച്ചിട്ടല്ല ഈ അഭിനന്ദനം എന്ന് മനസ്സിലാക്കുക. അവരെയൊക്കെ ലിങ്കുകളിലൂടെ ആദ്യാക്ഷരി നമുക്ക് കാട്ടിത്തരുന്നുണ്ട്. എല്ലാ സാങ്കേതിക ലേഖനങ്ങളിലേക്കുമുള്ള ഒരു വാതില്‍ ആണ് ആദ്യാക്ഷരി എന്ന് പറയാം.
അഭിനന്ദനത്തിന് മറ്റൊരു കാരണം അത്രയധികം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ചെയ്ത് ഒരു ദിവസം പെട്ടെന്ന് പബ്ലീഷ് ചെയ്തപ്പോള്‍ കണ്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. പല ബ്ലോഗുകളിലും നൂറും ഇരുനൂറും നാനൂറും പോസ്റ്റുകള്‍ ഉണ്ടെങ്കിലും അവയൊക്കെ മാസങ്ങളുടെ അല്ലെങ്കില്‍ വര്‍ഷങ്ങളുടെ സമയമെടുത്താണ് വികസിച്ചത് എന്നോര്‍ക്കുക.
പല ബ്ലോഗിലേയും പല പോസ്റ്റുകളും നമ്മള് വായിക്കുന്നു. അതില്‍ ചിലതൊക്കെ ഓര്‍ത്തു വയ്ക്കുന്നു. പക്ഷെ കൂടുതലും മറക്കുന്നു എന്നതാണ് സത്യം. പക്ഷേ ആദ്യാക്ഷരി അങ്ങനെയല്ല എന്ന് തോന്നുന്നു. പലരും വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നുണ്ടാവും. എട്ടുമാസം കൊണ്ട് 25000 സന്ദര്‍ശനങ്ങള്‍ എന്നത് ഇതിന്റെ പ്രാധാന്യം നമുക്ക് കാണിച്ചു തരുന്നു.
ആദ്യാക്ഷരി മലയാളത്തിന് സംഭാവന ചെയ്തതിന് നന്ദി അപ്പു...
XX :::::::::::::::::::::::: XX :::::::::::::::::::::::: XX :::::::::::::::::::::::: XX
IF YOU WANT TO START A MALAYALAM BLOG, GO AND READ "AADYAKSHARI" - the BLOG HELP LINE
XX :::::::::::::::::::::::: XX :::::::::::::::::::::::: XX :::::::::::::::::::::::: XX
ലേഖനത്തില്‍ പറയുന്ന പോലെ അപ്പുവിന്റെ മറ്റു ബ്ലോഗുകളും വിലയേറിയത് തന്നെ. ഉദാഹരണത്തിന് "കാഴ്ചക്കപ്പുറം". അതിലെ കുറെ ലേഖനങ്ങള്‍ പ്രിന്റ് എടുത്ത് സ്പൈറല്‍ ബയന്റ് ചെയ്ത് ഞാന്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയില്‍ എന്തെങ്കിലും സംശയം വരുമ്പോള്‍ മറിച്ചു നോക്കാന്‍.
9 comments:
മലയാളം ബ്ലോഗ് രംഗത്തിന് ഒരു മുതല്‍കൂട്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ബ്ലോഗ് അപ്പുവിന്റെ "ആദ്യാക്ഷരി" -യെ പറ്റി ഒരു വാര്‍ത്ത, അല്ല ലേഖനം ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതാണ് ഈ പോസ്റ്റിനാധാരം.
ഇന്ന് പല ബ്ലോഗുകളുടേയും സൈഡ്ബാറില്‍ ആദ്യാക്ഷരിയുടെ ലിങ്ക് കാണാം. (ആദ്യമായി ആ ബ്ലോഗ്ഗിലേക്ക് ഒരു ലിങ്ക് കൊടുത്തത് ഞാന്‍ ആണെന്നതില്‍ ഞാനും അഭിമാനിക്കുന്നു) അതു തന്നെ ഈ ബ്ലോഗിന്റെ ഉടമയായ അപ്പുവിന് അഭിമാനിക്കാന്‍ വക നല്‍കുന്നതും തന്റെ അദ്ധ്വാനത്തിന് കിട്ടുന്ന അംഗീകാരവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Hats off to Appu!
അനില്‍ ഇത് ഇവിടെ ഇട്ടതിനു നന്ദി. :-)
അപ്പുവിന്റെ ബ്ലോഗ് വായിച്ചല്യോ നമ്മളും ഒന്നു പണിതെടുത്തത്
രാവീലെ അറിഞ്ഞു.
അപ്പുവേട്ടനും ആദ്യാക്ഷരിയ്ക്കും അഭിനന്ദനങ്ങള്‍ നേരുന്നു...
:)
ബ്ലോഗും കടന്ന് പരക്കട്ടെ അപ്പൂസിന്റെ പാഠശാലകളെക്കുറിച്ചുള്ള വാർത്തകൾ ..
ഈ ശിഷ്യന്റെ അഭിനന്ദങ്ങൾ !
അഗ്രജന്റെ പോസ്റ്റും കണ്ടിരുന്നു
വളരെ ഉപകാരപ്രദമായ ബ്ലോഗാണ് ആദ്യാക്ഷരി
അപ്പുവിന് അഭിനന്ദങ്ങള്‍
അപ്പുവിന്റെ ആദ്യാക്ഷരിയിൽകൂടി ബ്ലോഗിൽ എത്താൻ കഴിഞ്ഞപ്പോഴുണ്ടയ സന്തോഷത്തിനേക്കാൾ ഒട്ടും കുറവല്ല അപ്പുവിന്റെ ഖ്യാതി ബ്ലോഗിൽ നിന്നും പുറത്തേക്കും ഒഴുകി വരുന്നതു കാണുമ്പോൾ കിട്ടുന്നതും .അതിന് കാരണക്കാരയ അനിൽ.ആശക്കും. അനിൽശ്രീക്കും [രണ്ടും ഒരാളാണോ] പ്രത്യേക താങ്ക്സ്.
ഇനിയും ഇനിയും അപ്പുവിന് കൂടുതൽ കൂടുതൽ അംഗീകാരങ്ങൾ കിട്ടട്ടെ അതൊക്കെ ബ്ലോഗിൽ കൂടി ഇങ്ങിനെഅറിയിക്കാൻ ആളുകൾ ഉണ്ടാവട്ടെ.
ആശംസകളോടെ
ജയതീസ്
അപ്പുവേട്ടനും, ആദ്യാക്ഷരിക്കും ആശംസകള്‍...
Post a Comment