Feb 8, 2010

നാണക്കേടാകുമോ?

ഓ.. ഈ ഇടതു പക്ഷക്കാര്‍ മനുഷ്യനെ നാണം കെടുത്തിയീട്ടേ അടങ്ങു. ഞാനൊരു ഇടതു പക്ഷ ചിന്താഗതിക്കാരനാണെന്ന് എന്നെ അറിയാവുന്നവര്‍ക്കൊകെ അറിയാം. കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പ്രകടനങ്ങള്‍ കണ്ട് ആള്‍ക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ട് തൊലി ഉരിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പലതും മദ്ധ്യമങ്ങളുടെ പെരുപ്പിച്ചു കാട്ടല്‍ ആണെന്നൊക്കെ പറഞ്ഞ് തടിയൂരുമെങ്കിലും ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത പരുവമായി.

ഇപ്പോഴിതാ, ഭൂമി കയേറ്റം. ഇതിനെ ഇനി എന്തു പറഞ്ഞ് പ്രതിരോധിക്കും? ഒരുവന്റെ കൈവശമിരിക്കുന്ന ഭൂമി നിയമത്തിന്റെ പിന്‍‌ബലമില്ലതെ കയ്യേറുന്നത് ഏതു തരം ഇസമാണ്? ആര്‍ക്കറിയാം.... ചെങ്ങറയില്‍ സംഭവിച്ചതും ഇതും എല്ലാം ഒരു നുകത്തില്‍ കെട്ടവുന്നതാണോ?... ഇനി എന്താണ് സംഭവിക്കുക.. കാത്തിരുന്നു കാണാം..

11 comments:

അനില്‍ശ്രീ... said...

ഓ.. ഈ ഇടതു പക്ഷക്കാര്‍ മനുഷ്യനെ നാണം കെടുത്തിയീട്ടേ അടങ്ങു. ഞാനൊരു ഇടതു പക്ഷ ചിന്താഗതിക്കാരനാണെന്ന് എന്നെ അറിയാവുന്നവര്‍ക്കൊകെ അറിയാം. കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പ്രകടനങ്ങള്‍ കണ്ട് ആള്‍ക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ട് തൊലി ഉരിയാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പലതും മദ്ധ്യമങ്ങളുടെ പെരുപ്പിച്ചു കാട്ടല്‍ ആണെന്നൊക്കെ പറഞ്ഞ് തടിയൂരുമെങ്കിലും ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത പരുവമായി.

Lathika subhash said...

‘ഞാനൊരു ഇടതു പക്ഷ ചിന്താഗതിക്കാരനാണെന്ന് എന്നെ അറിയാവുന്നവര്‍ക്കൊകെ അറിയാം.‘
ആണോ അനിൽ ശ്രീ? ഞാൻ ഇപ്പോൾ അറിയുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആരാണ് അനിലേ ഭൂമി കൈയേറിയത്? എവിടെ?

ആരുടെ ഭൂമി?

അനില്‍ശ്രീ... said...

ലതി, എനിക്ക് വോട്ടില്ല... :) :)

സുനില്‍.. എനിക്കറിയില്ല.... ഈ ടി.വീകാരൊക്കെ കൂടി എന്തൊക്കെയോ കാട്ടുന്നത് കണ്ട് ഞാന്‍ അങ്ങനെ മനസ്സിലാക്കിയതാവാം. അവരൊക്കെ പറയുന്നു ഇത് നിയമവാഴ്ചയെ കളിയാക്കലാണെന്ന്. സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതും ജനങ്ങള്‍ പിടിച്ചെടുക്കുന്നതും രണ്ടാണെന്ന് എനിക്കും തോന്നി.

അനില്‍@ബ്ലോഗ് // anil said...

ഇങ്ങനെ ഒരു വാര്‍ത്തയോ,
കേരളത്തില്‍ ഇരിക്കുന്ന ഞങ്ങളാരും അറിഞ്ഞില്ല , അനിലെ.

അപ്പൂട്ടൻ said...

അനിൽ,
ഇടതുപക്ഷചിന്താഗതിക്കാരനാണെന്നുവെച്ച്‌ സിപിഎം പ്രവർത്തകനാകണമെന്നില്ലല്ലൊ.
ഞാൻ ഒരു അനുഭാവി ആണ്‌, പക്ഷെ അതുകൊണ്ട്‌ സിപിഎം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ന്യായീകരിക്കാൻ നിൽക്കാറില്ല. തെറ്റാണെന്ന് എനിക്ക്‌ ബോധ്യപ്പെട്ടാൽ തെറ്റാണെന്ന് പറയാൻ (ചോദ്യം ചെയ്യപ്പെട്ടാലെങ്കിലും) എനിക്ക്‌ മടിയുമില്ല. എന്റേത്‌ സിപിഎമ്മിന്റെ ഔദ്യോഗികനിലപാടായി എടുക്കാൻ ഞാൻ പാർട്ടിയുടെ ഏതെങ്കിലും സ്ഥാനത്തിരിക്കുന്ന ആളുമല്ല.

എന്നിരിക്കിലും, പലപ്പോഴും രാഷ്ട്രീയപരമായി ചിന്തിക്കാൻ തയ്യാറല്ലാത്തവരും ഡ്രോയിങ്ങ്‌റൂം ബുദ്ധിജീവികളും എന്തിനും ഏതിനും ഇടതുപക്ഷത്തെ, വിശിഷ്യാ സിപിഎമ്മിനെ കുറ്റം പറയാറുണ്ട്‌. കൊക്കൊകോള സമരമുണ്ടായിട്ട്‌ എന്തുണ്ടായീ, ഒരു ഫാക്റ്ററി ഇവിടുന്ന് പോയി, കുറേപ്പേരുടെ ജോലി പോയി, നിങ്ങള്‌ സീപ്പീയെംകാരുടെ ഒരു കാര്യം എന്ന മട്ടിൽ പറയുന്നത്‌ കേൾക്കുമ്പോൾ അരിശം തോന്നാറുണ്ട്‌. നിലനിൽപ്‌ തന്നെ ചോദ്യചിഹ്നമായപ്പോൾ നാട്ടുകാർ പ്രതികരിച്ചതിനും കുറ്റം ഇടതുപക്ഷത്തിനാണ്‌.

ഇപ്പറയുന്ന കയ്യേറ്റത്തെക്കുറിച്ച്‌ എനിക്ക്‌ വലിയ അറിവൊന്നുമില്ല. മാതൃഭൂമി ഇപ്പോൾ വിശ്വാസ്യയോഗ്യമല്ല, പ്രത്യേകിച്ചും ശ്രേയാംസ്‌ കുമാറിന്റെ കാര്യത്തിലാകുമ്പോൾ വേണമെങ്കിൽ അപ്പാടെ തള്ളാം. മറുവശം വായിക്കാനിതുവരെ ഒത്തില്ല.

ചാർ‌വാകൻ‌ said...

അനിലേ ,നാല്പതുവര്‍‌ഷം മുന്‍പ്ന്‍ ഇതുപോലെയൊരു സമരം സി.പി.എം നടത്തിയിരുന്നു.അചുതമേനോന്‍‌ ഭരിക്കുന്ന കാലത്ത്.അതിന്’മിച്ചഭൂമിസമരമെന്നു’പേര്.യധാര്‍‌ഥ മിച്ചഭൂമിയുടെ പത്തുശതമാനം പോലും വിതരണം ചെയ്യാനായില്ല്.കണക്ക് സര്‍‌ക്കാരിന്റെ കൈയിലുണ്ട്.മാറിമാറിവന്ന ഭരണക്കാര്‍‌ക്കാര്‍‌ക്കും താല്പര്യവുമുണ്ടായിരുന്നില്ല.നാലുപതിറ്റാണ്ടുകഴിഞ്ഞ് ഇപ്പോള്‍-ഇങ്ങനെ യൊരു”കൈയേറ്റം”നടക്കുന്നതിനു പിന്നില്‍‌ കാരണമെന്താകാം..?എതാനും മാസങ്ങള്‍‌ക്കു മുമ്പ് വരെ ഇടത് സാമാജികനായിരുന്നു’ശ്രേയാംസ് കുമാര്‍‌‘ജനതാദള്‍‌ ഘടക കക്ഷിയും.2005-ല്‍‌ നിയമസഭയില്‍‌ ,മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍‌ചാണ്ടി വെളിപ്പെടുത്തിയത് ടിയാന് കണക്കില്‍‌ പെടാത്തഭൂമിയുണ്ടന്ന്.അന്നത് പിടിച്ചെടുക്കാനോ,കൈയേറാനോ ആരുമില്ലായിരുന്നു.അന്ന് ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയിരുന്നില്ല.സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍‌ ഭൂസമരം(കൃഷിഭൂമി)ശക്തിപ്പെട്ടപ്പോള്‍-അതു പൊളിക്കാന്‍‌ തട്ടികൂട്ടിയ സംഘം.സി.പി.എം.നോട് നന്ദിയുണ്ട് വൈകിയെങ്കിലും,കെ.എസ്.കെ.റ്റി.യു വിന്റേയും,എ.കെ.എസ്.ന്റേയും ബാനറില്‍‌ നടക്കുന്ന ഈ കൈയേറ്റ സമരം.(എവിടെവരെ?)ഹാരിസണ്‍‌ മലയാളം പ്ലാന്റേഷ്ന്‍‌ അനര്‍‌ഹമായി കൈവശം വെച്ചിരിക്കുന്ന ഭൂമി എത്രയുണ്ടന്ന് അനിലിനറിയാമോ>>?76769.80 എക്കര്‍‌.

ചാർ‌വാകൻ‌ said...

ഹാരിസണും,ടാറ്റയും ,വയനാട്ടില്‍‌ വാലുമുറിച്ചിട്ട് കടന്നുകളഞ്ഞു.അവരെ തൊടാന്‍‌ വേറും പൂച്ചകള്‍‌ പോരാ..പുലികള്‍- തന്നെ വേണം.ഭരണ/പ്രതിപക്ഷ കക്ഷികളില്‍‌ അങ്ങനെ ഒരു അവതാരമുണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ..?

N.J Joju said...

വര്‍ഗ്ഗാധിപത്യം എന്നത് ജനാധിപത്യപരമായി നടപ്പാകുന്ന ഒരാശയമല്ല. കമ്യൂണിസ്റ്റുഭരണത്തില്‍ പാര്‍ട്ടിയുടെ സ്വേഛാധിപത്യമാണ്‌ നടക്കുക, റഷ്യയിലാണെങ്കിലും, ചൈനയിലാണെങ്കിലും, ക്യൂബയിലാണെങ്കിലും.

ഇന്ത്യയുടെ സാഹചര്യത്തില്‍ അത്തരത്തില്‍ ഒരു വിപ്ലവത്തിനു സ്കോപ്പില്ലാ എന്നുള്ളതുകൊണ്ട് ജനാധിപത്യത്തിന്റെ ഭാഗമാവുകയായിരുന്നു കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കുള്ള പോംവഴി. എങ്കിലും ഇടയ്ക്കിടയ്ക്ക് 'പുള്ളി' തെളിഞ്ഞുകാണും എന്നു മാത്രം.

അനില്‍ശ്രീ... said...

അനിൽ@ബ്ലൊഗ്, അപ്പൂട്ടന്‍, ചാര്‍വാകന്‍, N.J ജോജൂ , നന്ദി...

കേരളത്തില്‍ താമസിക്കുന്നവര്‍ പോലും ഇങ്ങനെയൊരു വാര്‍ത്ത കേട്ടില്ലെങ്കലും ഹൈക്കോടതി അങ്ങനെയൊരു വാര്‍ത്ത കേട്ടു എന്ന് പറയുന്ന കേട്ടു. ഈ മധ്യമ മാഫിയയുടെ ഒരു കാര്യം...

നിസ്സഹായന്‍ said...

ഇതുകൂടി വായിക്കൂ http://manavikanilapadukal.blogspot.com/2010/02/blog-post.html

സന്ദര്‍ശകര്‍ വന്ന വഴി

ഈയിടെ വന്ന അഭിപ്രായങ്ങള്‍