ദീപിക 01/07/2009 ... ഇന്നത്തെ ദീപികയുടെ ഒരു സ്ക്രീന്‍ ഷോട്ടാണിത്. ഈ ഹെഡിങുകളിലൂടെ ഒന്നു കണ്ണോടിക്കൂ...
Jul 1, 2009
ദീപികയിലെ തമാശ
Jun 26, 2009
Jun 21, 2009
ഒരു സംശയം
രാജിവച്ച് പുറത്തുപോകാന്‍ ധനകാര്യ മന്ത്രി സഖാവ് തോമസ് ഐസക് തയ്യാറാകുമോ? ആര്‍ക്കറിയാം..
Jun 11, 2009
ഒരു ബ്ലോഗ് പരിചയപ്പെടാം
Jun 7, 2009
ഗവര്‍ണറുടെ തീരുമാനം
പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണറുടെ അനുമതി. ഇത് അന്ന് സമ്മതിച്ചിരുന്നെങ്കില്‍ നാല് എന്നത് ചിലപ്പോള്‍ കൂടിയേനെ...
Jun 4, 2009
ഇടതു തോല്‍വിയെ പറ്റി അന്വേഷണം വേണം
ഇടതു പക്ഷം തോറ്റതിന് പിന്നിലുള്ള അമേരിക്കന്‍ കൈയ്യേപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു. ജുഡീഷ്യല്‍ അന്വേഷണം ആയാല്‍ നന്ന്. ഇന്നലെ പേപ്പറില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. നമ്മുടെ സ്വകാര്യതയില്‍ അന്യരാജ്യക്കാരന്റെ അതിക്രമിച്ചു കയറല്‍ അല്ലേ നടന്നിരിക്കുന്നത്.
May 27, 2009
കൊടുങ്കാറ്റിലും വിവേചനമോ?
അമേരിക്കയില്‍ വന്നാല്‍ കത്രീന, റീത്ത, മെലിസ.....
ഇന്ത്യയില്‍ വന്നാല്‍, അയില, മത്തി... ഇതെന്താ ഇങ്ങനെ ?
വ്യക്തമായ വിവേചനമല്ലേ ഇത്....
May 26, 2009
വായനാലിസ്റ്റ്
എന്റെ വായനാലിസ്റ്റ് .. ..ഇവിടെ കാണൂ...
എനിക്ക് ഇഷ്ടമായ ചില ബ്ലോഗുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായിട്ടില്ല. ചേര്‍ക്കാനുള്ള ബ്ലോഗുകള്‍ ഓര്മ വരുന്നതനുസരിച്ചും വായനയില്‍ വരുമ്പോഴും ചേര്‍ക്കുന്നതായിരിക്കും. എന്റെ സ്വന്തം താല്പര്യങ്ങള് എന്റെ വായനയിലും കാണും എന്നതിനാല്‍ ഒരു പക്ഷേ നിങ്ങളുടെ ചോയ്സ് ഇതായിരിക്കില്ല എന്നറിയാം.
May 13, 2009
മന്ത്രി സുധാകരന്റെ തമാശ.
പിന്നെയും മന്ത്രി സുധാകരന്റെ തമാശ. കേരളം കണ്ട ഏറ്റവും വലിയ സത്യസന്ധന് സി.പി.എം സെക്രട്ടറി ശ്രീ പിണറായി വിജയന് ആണെന്ന് സുധാകരന് മന്ത്രി പ്രസ്ഥാവിച്ചിരിക്കുന്നു എന്ന് മനോരമയില്‍ കണ്ടു. ഇതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
കാരണം, അപ്പോള്‍ പിന്നെ ഞാന്‍ ആരാ?
അദ്ദേഹം എന്നേക്കാള്‍ സത്യസന്ധനാണെന്നതിന് എന്ത് തെളിവാ ഉള്ളത്?
Jan 20, 2009
ഇന്നെന്റെ മകന്റെ ജന്മദിനം

.jpg)
മൂന്നുവര്‍ഷം മുമ്പ് ഈ സമയത്ത് അവന് വെളിയില്‍ വന്ന് വെളിച്ചം കാണാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്നു. ഞാന്‍ എന്റെ ഭാര്യയുടെ കൂടെ ലേബര്‍ റൂമില്‍ അക്ഷമനായി ഇരിക്കുന്നു. (വിശദീകരണത്തിന് ഈ പോസ്റ്റ് നോക്കുക). 2006 ജനുവരി ഇരുപതാം തീയതി ഉച്ചതിരിഞ്ഞ് മൂന്ന് ഇരുപത്തഞ്ചിനാണ് മകന് പിറന്നത്.
ആദ്യാക്ഷരിക്കും അപ്പുവിനും അഭിനന്ദനങ്ങള്‍
മലയാളം ബ്ലോഗ് രംഗത്തിന് ഒരു മുതല്‍കൂട്ട് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ബ്ലോഗ് അപ്പുവിന്റെ "ആദ്യാക്ഷരി" -യെ പറ്റി ഒരു വാര്‍ത്ത, അല്ല ലേഖനം ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതിന്റെ ഒരു പടമാണ് ചുവടെ.
അഭിനന്ദനത്തിന് മറ്റൊരു കാരണം അത്രയധികം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ചെയ്ത് ഒരു ദിവസം പെട്ടെന്ന് പബ്ലീഷ് ചെയ്തപ്പോള്‍ കണ്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. പല ബ്ലോഗുകളിലും നൂറും ഇരുനൂറും നാനൂറും പോസ്റ്റുകള്‍ ഉണ്ടെങ്കിലും അവയൊക്കെ മാസങ്ങളുടെ അല്ലെങ്കില്‍ വര്‍ഷങ്ങളുടെ സമയമെടുത്താണ് വികസിച്ചത് എന്നോര്‍ക്കുക.
ലേഖനത്തില്‍ പറയുന്ന പോലെ അപ്പുവിന്റെ മറ്റു ബ്ലോഗുകളും വിലയേറിയത് തന്നെ. ഉദാഹരണത്തിന് "കാഴ്ചക്കപ്പുറം". അതിലെ കുറെ ലേഖനങ്ങള്‍ പ്രിന്റ് എടുത്ത് സ്പൈറല്‍ ബയന്റ് ചെയ്ത് ഞാന്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയില്‍ എന്തെങ്കിലും സംശയം വരുമ്പോള്‍ മറിച്ചു നോക്കാന്‍.
Jan 15, 2009
എന്റെ ഗ്രാമം... കൊല്ലാട്, കോട്ടയം.
എന്റെ സ്ഥലത്തെ (കൊല്ലാട്, കോട്ടയം) പറ്റി പണ്ടിട്ട പൊസ്റ്റിലേക്കൊരു എത്തിനോട്ടം. നേരത്തെ വായിക്കാത്തവര്‍ക്കായി ഒരു ലിങ്ക്. കൊല്ലാട്, കോട്ടയം